ഹരിശ്രീ അശോകനും ഇനി സംവിധായകന്‍; ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ പറയാനൊരുങ്ങി താരം

കൊച്ചി:സംവിധാന രംഗത്തേക്ക് മറ്റൊരു താരം കൂടി വരികയാണ്. ഹരിശ്രീ അശോകനാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.’ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ പേര്, രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനോജ്. കെ.ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രമൊരു കോമഡി എന്റര്‍ടെയിനറാണ്.

ചിത്രത്തിന്റ പൂജ എറണാംകുളം ടൗണ്‍ഹാളില്‍ സെപ്തംബര്‍ 3ന് നടക്കും. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്, ഷഹീര്‍ ഖാന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 2:
Leave a Comment