പൊന്നാനി: മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പൊന്നാനി നഗരസഭ പരിധിയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഹാര്‍ബറിനു സമീപമുള്ള യാഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനിയിരുന്നു നഗരസഭയുടെ പദ്ധതി. എന്നാല്‍ ഇത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ ലീഗ് കൗണ്‍സിലര്‍ ഉള്‍പ്പെടെ 15ഓളം പേര്‍ക്കു പരിക്കേറ്റിരുന്നു.
Leave a Comment