പ്രളയക്കെടുതി: കേരളത്തിന് വായ്പ നല്‍കാമെന്ന് ലോകബാങ്ക്,നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കാമെന്നും ഉറപ്പ്

തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക്.ലോകബാങ്ക് പ്രതിനിധികളുമായി ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കുടിവെള്ളം,ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളിലെ പദ്ധതികള്‍ക്ക് ലോകബാങ്ക് പണം നല്‍കും. ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി നല്‍കണം. നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കാമെന്നും ലോകബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് വായ്പ പെട്ടെന്ന് അനുവദിക്കാന്‍ ശ്രമിക്കാമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായും സംഘം ചര്‍ച്ച നടത്തും.

pathram desk 2:
Leave a Comment