നയന്‍താരയുമായുള്ള ലിപ്‌ലോക്ക്; ചിത്രം പുറത്ത് വന്നതില്‍ താന്‍ നിരപരാധിയാണ്; പുതിയ വിശദീകരണവുമായി ചിമ്പു

ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്ലോക്ക് വിവാദങ്ങളും ഒരു സമയത്ത് സിനിമ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിന്നു. ഏവരും മറന്നു തുടങ്ങിയ ലിപ്‌ലോക്ക് വിവാദം ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പുപറയുന്നത്. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണ്. ആ ചിത്രങ്ങള്‍ ദുബായിയില്‍ വെച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാല്‍ അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്.

ജീവിതത്തില്‍ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ചിമ്പു വെളിപ്പെടുത്തിയത്.

pathram desk 1:
Leave a Comment