വീണ്ടും മഴ വരുന്നു; തിങ്കളും ചൊവ്വയും കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഓഗസ്റ്റ് 27, 28 തീയ്യതികളില്‍ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ആരും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചില സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് വഴി അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും അതോറിറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ 25 ശതമാനമോ അതിൽ കുറവോ സ്ഥലങ്ങളിൽ) 2018 ആഗസ്റ്റ് 27 & 28 തിയതികളിൽ ശക്തമായ (7 -11 സെ . മി 24 മണിക്കൂറിൽ) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മുന്നറിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കുക.

ചുവടെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് വഴി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും:…

pathram desk 2:
Leave a Comment