കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുറ്റം നിറയെ വെള്ളം; വധുവിനെ എടുത്ത് പൊക്കി വരന്‍.. വീഡിയോ വൈറല്‍

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുട്ടറ്റം വരെ വെള്ളം. വിവാഹ സാരിയുമായി എങ്ങനെ വെള്ളത്തിലിറങ്ങും എന്ന് പേടിച്ച് വധുവിനെ കൈകളില്‍ എടുത്ത് പൊക്കി ഗൃഹപ്രവേശം നടത്തി വരന്‍. വധുവിനെയുമെടുത്ത് വീട്ടിലേക്ക് കയറുന്ന വരന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാക്കുകയാണ്.

വധുവിനെ എടുത്തതും തന്നെ എടുത്തോളൂ, എടുത്തോളൂ എന്നു പറഞ്ഞ് വരനെ ചുറ്റുമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സ്ഥലം ഏതാണെന്നോ വീഡിയോയില്‍ ഉള്ള ആളുകള്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല. എങ്കിലും പ്രളയകാലത്തെ വിവാഹ വീഡിയോ വൈറലാവുകയായിരുന്നു.

pathram desk 1:
Leave a Comment