തൃശൂര്‍: പ്രളയക്കെടുതിയെ തുടര്‍ന്ന് രണ്ടുദിവസത്തിലേറെയായി ഗതാഗതം താറുമാറായിരുന്ന പ്രധാന സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചു തുടങ്ങി. ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍നിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു ബസ് സര്‍വീസ് തുടങ്ങി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളക്കെട്ടു ഭീഷണി തുടരുന്നതിനാല്‍ തിരുവനന്തപുരത്തേക്കുള്ള ബസുകളില്‍ ചിലത് കോട്ടയം വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതേസമയം, ചെങ്ങന്നൂരില്‍ വെള്ളമിറങ്ങിത്തുടങ്ങിയതോടെ ഈ വഴി കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.
ആലുവയില്‍ വെള്ളം ഇറങ്ങിയതിനാല്‍ എറണാകുളത്തേക്കും സര്‍വീസ് ആരംഭിച്ചു. പട്ടാമ്പി പാലം അപകടവസ്ഥയിലായതിനാല്‍ പാലക്കാട് ഭാഗത്തേക്ക് ഷൊര്‍ണൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. തൃശൂര്‍–കുന്നംകുളം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കൊടുങ്ങല്ലൂര്‍–പറവൂര്‍ ഭാഗത്ത് പുല്ലൂറ്റ് പാലത്തിനു സമീപം വെള്ളക്കെട്ടുള്ളതിനാല്‍ ഗതാഗതം നിരോധിച്ചു.
തൃശൂരില്‍ നിന്നുള്ള ഗതാഗതം
തൃശൂര്‍ -– പാലക്കാട്
യാത്ര പ്രശ്‌നമില്ല. ഷൊര്‍ണൂര്‍ വഴി ഗതാഗതം സുഗമം, കുതിരാന്‍ വഴി തുറന്നു. ചിലയിടത്തു മണ്ണിടിഞ്ഞുകിടക്കുന്നതിനാല്‍ സാവധാനം പോകേണ്ടിവരും. ബ്ലോക്കും അനുഭവപ്പെടുന്നുണ്ട്.
തൃശൂര്‍ –- കോഴിക്കോട്
യാത്ര ചെയ്യാം. റോഡുകളിലെ വെള്ളമിറങ്ങി.
തൃശൂര്‍ –- എറണാകുളം.
യാത്ര പുനഃസ്ഥാപിച്ചു. ബസുകളും കാറുകളും ഓടുന്നുണ്ട്.
തൃശൂര്‍ –- കാഞ്ഞാണി – വാടനപ്പിള്ളി
യാത്ര സാധ്യമല്ല. കരുവന്നൂര്‍പ്പുഴ വഴിമാറി ഒഴുകിയതിനാല്‍ ഇപ്പോഴും വെള്ളക്കെട്ടില്‍.
Leave a Comment