മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി; ഹെലികോപ്ടര്‍ തിരിച്ചിറക്കി

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ വ്യോമനിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നാണ് അദ്ദേഹം പുറപ്പെട്ടത്.

എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരിന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നത്. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യോമനിരീക്ഷണമാണ് ക്രമീകരിച്ചിരുന്നത്.

റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്താനായിരുന്നു പരിപാടി. എന്നാല്‍ കാലാവസ്ഥ മോശമായതോടെയാണ് തീരുമാനം മാറ്റിയത്. വെള്ളിയാഴ്ച രാത്രി 10.50 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്.

pathram desk 1:
Leave a Comment