പ്രളയത്തില്‍ വലയുന്നവരേ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ

കൊച്ചി: പ്രളയത്തില്‍ ദുരിതം? അനുഭവിക്കുന്നവര്‍ക്ക് വീട്ടിലേക്ക് വരാമെന്ന് ടൊവിനോ തോമസ്. തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. വീട്ടില്‍ ഇപ്പോള്‍ കറന്റ് ഇല്ലെന്ന പ്രശ്‌നം മാത്രമേയുള്ളൂ എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഇതുവരെ കാണാത്ത പ്രളയഭീതിയിലൂടെ കേരളം കടന്നു പോകുമ്പോള്‍, ഒന്നിച്ച് നിന്ന് പ്രതിസന്ധിഘട്ടത്തെ നേരിടുകയാണ് മലയാളികള്‍. പ്രളയത്തില്‍പ്പെട്ടവരെ നിലവില്‍ സുരക്ഷിതമായ തങ്ങളുടെ താമസ സ്ഥലങ്ങളിലേക്ക് ക്ഷണിക്കാന്‍ തയ്യാറായി ടൊവിനോയെ പോലെ നിരവധിപേരാണ് മുന്നോട്ടുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും വെള്ളം കയറുന്ന ഈ സാഹചര്യത്തില്‍ പലര്‍ക്കും ആശ്വാസകരമാകുന്നുണ്ട് ഷെല്‍ട്ടര്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍. ഇതിനായി സോഷ്യല്‍ മീഡിയ സൗകര്യങ്ങള്‍ ഏറ്റവും ഫലപ്രദമായി ന്നെ ഉപയോഗിക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment