നടന്‍ വിക്രമിന്റെ മകന്‍ മദ്യപിച്ച് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്‌

ചെന്നൈ: തമിഴ് താരം വിക്രത്തിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ധ്രുവ് മദ്യപിച്ചിരുന്നായാണ് വിവരം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. താരപുത്രനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിനു പരുക്കേറ്റു. ഇയാള്‍ ആശുപത്രിയിലാണ്. സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.

pathram desk 1:
Leave a Comment