കാലവര്‍ഷക്കെടുതില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി; ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ കൂടി മരിച്ചു

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 25 ആയി. നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യന്റെ കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

ഇടുക്കി പണിക്കന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മന്നാടിയില്‍ റിനോ തോമസാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പിരപ്പന്‍കോട് പാലവിള സ്വദേശി സുരേഷ്(47) ആണ് മരിച്ചത്. വെള്ളം കോരുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ 6 മണിയോയായിരുന്നു അപകടം. ക്ഷേത്രത്തില്‍ പോകാന്‍ കുളിക്കുന്നതിന് വെള്ളം കോരുന്നതിനിടെ കിണറിന്റെ ഒരു ഭാഗവും സുരേഷും കിണറ്റില്‍ വീഴുകയായിരുന്നു.

ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി മുണ്ടന്‍മുടിയില്‍ ഉരുള്‍പൊട്ടലുണ്ടായി. വയനാട് വൈത്തിരിയില്‍ മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നു. ബസ് സ്റ്റാന്റിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. എറണാകുളത്ത് 57 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

pathram desk 1:
Related Post
Leave a Comment