ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി. രാവിലെ 9.30 ഓടെയാണ് സംഭവം. ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കത്തിയുമായി എത്തിയത്. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും യുവാവ് പറഞ്ഞു. വിമല്‍രാജിനെ പിടികൂടിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിന് കൈമാറി.
Leave a Comment