ഹിന്ദുത്വമെന്നത് ഇന്ത്യയുടെ പൈതൃകം, ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഹിന്ദുത്വമെന്നത് ഇന്ത്യയുടെ പൈതൃകമാണെന്നും ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. അമിത് ഷായുടെയും ആര്‍.എസ്.എസിന്റെയും പിന്തുണയോടെയാണ് താന്‍ ബി.ജെ.പി അദ്ധ്യക്ഷനായതെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ചെങ്ങന്നൂരില്‍ ഈഴവ സമുദായത്തിന്റെ നിലപാട് ശരിയായിരുന്നു. വെള്ളാപ്പള്ളിയുടെ ആവശ്യം ന്യായമായിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കള്‍ക്ക് മനസിലായിരുന്നു. കുമ്മനം രാജശേഖരന് താല്‍പര്യമുണ്ടെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ശ്രീധരന്‍ പിള്ള രണ്ടാം തവണയാണ് ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നത്. കെ. സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ് എന്നിവരുടെ പേരുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നെങ്കിലും ശ്രീധരന്‍ പിള്ളയെ പരിഗണിക്കുകയായിരുന്നു.

pathram desk 2:
Leave a Comment