ദേശീയപാതയില്‍ വാഹനാപകടം; പൊലീസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ കരുരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന കൊട്ടിയം പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസുകാരി ശ്രീകല, കൊട്ടിയം സ്വദേശി ഹസീന(30), കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവര്‍ മരിച്ചു. കാറിലുണ്ടായിരുന്ന പൊലീസുകാരന്‍ നിസാറിനു ഗുരുതരമായി പരുക്കേറ്റു. അങ്കമാലിയില്‍നിന്നു കൊട്ടിയത്തേക്കു പോയ കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

pathram:
Leave a Comment