മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് രാഷ്ട്രീയ നാടകം; തന്നെ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് പത്തുതവണയെങ്കിലും രാഹുല്‍ ചിന്തിക്കേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്

ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലോക്സഭയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച നടപടി രാഷ്ട്രീയ നാടകമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനെയൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ കെട്ടിപ്പിടിക്കുന്നതിനു മുമ്പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാഹുലിന്റെ പെരുമാറ്റം ബാലിശമാണെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തയാണ് രാഹുലെന്നും പറഞ്ഞ യോഗി വിവേകമുള്ള ആരും ഇത്തരത്തില്‍ പെരുമാറില്ലെന്നും കുറ്റപ്പെടുത്തി. വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടത്തിയ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നരേന്ദ്രമോദിയെ രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ചിരുന്നു. ആദ്യം അമ്പരന്ന മോദി പിന്നീട് രാഹുലിന് ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നു. രാഹുലിന്റെ ഈ അപ്രതീക്ഷിത നടപടിയിക്കെതിരെയാണ് യുപി മുഖ്യമന്ത്രി വിമര്‍ശവുമായി രംഗത്തെത്തിയത്.

pathram desk 1:
Leave a Comment