മരണമാസായി ലാലേട്ടന്‍!!! കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്കായി ആരാധകര്‍ ആകാഷയോടെയാണ് കാത്തിരിക്കുകയാണ്. ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയായി എത്തുന്ന നിവിന്‍ പോളിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നിരിന്നു. മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത്. എന്നാല്‍ പിന്നാലെ പുറത്ത് വന്ന ഇത്തിക്കരപക്കിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായത്. ലാലേട്ടന്‍ തകര്‍ത്തെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ വരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

നിവിന്‍പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ബോബിയും സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണത്തിന് ചിത്രം തീയേറ്ററുകളിലെത്തും.

pathram desk 1:
Leave a Comment