മൂന്നാറില്‍ പിഞ്ചു കുഞ്ഞുമായി യുവതി പുഴയില്‍ ചാടി; രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവിനെയും കാണാനില്ല, കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു

മൂന്നാര്‍: മൂന്നാറില്‍ പിഞ്ചുകുഞ്ഞുമായി അമ്മ പുഴയില്‍ ചാടി, രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവിനെയും കാണാനില്ല. മൂന്നാര്‍ കെ.ഡി.എച്ച്.പി. പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു (30) ഭാര്യ ശിവരഞ്ജിനി (25), ഇവരുടെ ഒണ്‍പതുമാസം മാസം പ്രായമായ മകന്‍ അരുണ്‍ എന്നിവരെയാണ് കാണാതായത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ ഏഴു മണിയ്ക്കായിരുന്നു സംഭവം. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. സംഭവ ദിവസം രാവിലെയും ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് ശിവരഞ്ജിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായാണ് പ്രാഥമിക വിവരം. ഇരുവരെയും രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വിഷ്ണുവും ഒഴുക്കില്‍പ്പെടുകയായിരുന്നു.

മേഖലയില്‍ ഇന്നും കോരിച്ചൊരിയുന്ന മഴയും ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തു നിന്നും നൂറു മീറ്റര്‍ അകലെ മുതല്‍ അന്വേഷണം നടത്തി വരികയാണ്. ഫയര്‍ ഫോഴ്‌സ്, മാന്നാര്‍ സി.ഐ: സാം ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാരും അന്വേഷണം നടത്തുന്നത്. സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇന്നു രാവിലെയും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. താഴെയുള്ള ഹെഡ് വര്‍ക്ക് ഡാമിലേക്ക് ശക്തമായ അടിയൊഴുക്കാണുള്ളത്.

pathram desk 1:
Leave a Comment