യുകെജി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസ്സില്‍ വച്ച് പീഡിപ്പിച്ചു, ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം : തലസ്ഥാനത്ത് യുകെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെ എല്ലാം ഇറക്കിയശേഷം സ്‌കൂള്‍ ബസിനുള്ളില്‍ വച്ചായിരുന്നു പീഡനം.

ബസില്‍ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ ഉടന്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, ബസ് ഡ്രൈവറായ രാജശേഖരനുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

pathram desk 2:
Leave a Comment