കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി!!! അപകടം ഇന്ന് രാവിലെ

കൊല്ലം: കൊല്ലത്ത് പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. കൊല്ലം -തിരുവനന്തപുരം പാസഞ്ചറിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. ഇന്നു രാവിലെ 6.55ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നു 10 മീറ്റര്‍ നീങ്ങിയ ഉടന്‍ പാളം തെറ്റുകയായിരുന്നു. ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു. ആളപായമില്ല.

പാളം തെറ്റിയതിനെ തുടര്‍ന്ന് കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കി. മറ്റു ട്രെയിനുകളുടെ സര്‍വീസിനെ ബാധിച്ചിട്ടില്ല. പാസഞ്ചറിന് പിന്നാലെ സര്‍വീസ് നടത്തുന്ന മലബാര്‍ എക്‌സ്പ്രസിന് കൊല്ലം മുതല്‍ തിരുവനന്തപുരം വരെ എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചു. കൊല്ലം-തിരുവനന്തപുരം പാസഞ്ചറില്‍ ടിക്കറ്റ് എടുത്ത യാത്രകാര്‍ക്ക് മലബാറില്‍ യാത്ര ചെയ്യാമെന്ന് റെയില്‍വേ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment