‘എന്നെ കൂടെ കിടക്കാന്‍ കിട്ടാനായി ആരും പിന്തുണയ്ക്കേണ്ട’, പെണ്ണിനെ കാണുമ്പോള്‍ കണ്ട്രോള്‍ പോകുന്ന ചേട്ടന്‍മാരും അനിയന്മാരും എന്നെ സപ്പോര്‍ട്ട് ചെയ്തു ബുധിമുട്ടണ്ടേന്ന് നടി

കൊച്ചി:സോഷ്യല്‍ മീഡിയയിലൂടെ മോശമായി പെരുമാറുന്നവര്‍ക്ക് എതിരേ നിരവധി നടിമാരാണ് ഇതിനോടകം രംഗത്തെത്തിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല. നടി സാധിക വേണുഗോപാലാണ് ഇപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പ്രതികരിച്ചത്. തന്റെ ചാരിറ്റി കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടെ കിടക്കാന്‍ ക്ഷണിക്കുന്നവര്‍ക്കെതിരെയാണ് നടിയുടെ പ്രതികരണം. എന്നെ കൂടെ കിടക്കാന്‍ കിട്ടാനായി ആരുടേയും പിന്തുണ വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സാധിക ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

പെണ്ണിനെ കാണുമ്പോള്‍ കണ്ട്രോള്‍ പോകുന്ന ചേട്ടന്‍മാരും അനിയന്മാരും എന്നെ സപ്പോര്‍ട് ചെയ്യേണ്ടെന്നും നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ പണിയെടുത്താണ് താന്‍ അടക്കമുള്ള സ്ത്രീകള്‍ ജീവിക്കുന്നതെന്നും നടി പറഞ്ഞു. കഥാപാത്രങ്ങളും വസ്ത്രവും കണ്ട് അതുപോലെ സ്വഭാവമുള്ളവരാണെന്ന് കരുതരുതെന്നും. ഈ ചിരിക്കുന്ന മുഖത്തിനു പിറകില്‍ വാളെടുക്കാന്‍ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ടെന്നും സാധിക വ്യക്തമാക്കി. നടിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സാധികയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

എന്നെ കൂടെ കിടക്കാന്‍ കിട്ടാനായി, ആരും we carine support ചെയ്യുകയോ, അതിനായി ശരത്തിനെ ആരും contact ചെയ്യുകയോ വേണ്ട…. ആത്മാര്‍ത്ഥതയോടെ സഹായങ്ങള്‍ ചെയ്യാനും ചാരിറ്റിയില്‍ താല്പര്യം ഉള്ളവരും മാത്രം അതിന്റെ ഭാഗം അയാല്‍ മതി.

പെണ്ണിനെ കാണുമ്പോള്‍ കണ്ട്രോള്‍ പോകുന്ന ചേട്ടന്‍മാരും അനിയന്മാരും എന്നെ സപ്പോര്‍ട്ട് ചെയ്തു ഈ പേജില്‍ ഇരുന്നു ബുധിമുട്ടണ്ടേ എന്നും വിനീതമായി എല്ലാ മര്യാതയോടും കൂടി അറിയിക്കുന്നു. നിങ്ങളുടെ ഒക്കെ ‘അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാന്‍ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്.

ചെയ്യുന്ന തൊഴില്‍ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളില്‍ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം മെസേജ് അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകില്‍ വാളെടുക്കാന്‍ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്.

ഞാന്‍ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെ.
(ഞാന്‍ സ്‌ക്രീന്‍ഷോട്ട് റഹ േചെയ്തത് ആരെയും പേടിച്ചിട്ടല്ല, ഞാന്‍ കാരണം ഒരു പാവം പയ്യന്‍ പൊങ്കാല വാങ്ങണ്ടല്ലോ എന്ന് ഓര്‍ത്തിട്ടാണ്. ഫോണില്‍ നിന്നൊക്കെ ഓരോരുത്തരെ വിളിച്ചു ചീത്ത പറയുമ്പോള്‍ ഒന്നോര്‍ക്കണം ഇത് സൈബര്‍ കാലം ആണെന്ന് )

pathram desk 2:
Related Post
Leave a Comment