ഒരു യമണ്ടന്‍ പ്രേമകഥ’യുമായി ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്നു……’.

കൊച്ചി:ഈ വര്‍ഷം റിലീസ് ചെയ്യുന്ന ഏക ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ചിത്രീകരണം ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ജൂലൈ 6ന് ദുല്‍ഖര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ബിസി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ചിത്രത്തെ കുറിച്ച് നേരത്തെ തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ് പ്രതികരിച്ചിരുന്നു.

ഒരു യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ഖര്‍; ചിത്രീകരണം ആരംഭിച്ചു ദുല്‍ഖറിനോടൊപ്പം ഞാന്‍ സഹകരിക്കുന്ന പ്രൊജക്ട് ജൂലൈ 3ന് ആരംഭിക്കും. പൂര്‍ണ്ണമായും ഒരു എന്റര്‍ടൈനര്‍. നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ദുല്‍ഖറിന്റേതായി പുറത്ത് വരുന്ന ഏക മലയാള ചിത്രം. എനിക്കും വിഷ്ണുവിനും തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളാണുള്ളത്. വിഷ്ണു ദുല്‍ഖറിന്റെ കൂട്ടുകാരനായാണ് ചിത്രത്തില്‍ വരുന്നത്
ബിബിന്‍ ജോര്‍ജ്

സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവ് ആണ് ക്യാമറ. ജോണ്‍ കുട്ടിയാണ് എഡിറ്റര്‍.

pathram desk 2:
Related Post
Leave a Comment