കൊച്ചി:ബാലചന്ദ്രമേനോന്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച എന്നാലും ശരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയത്തിനൊപ്പം സസ്പെന്‍സും നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമാണെന്നാണ് ട്രെയ്ലര്‍ വ്യക്തമാക്കുന്നത്.
നവാഗതരായ ചാര്‍ലി ജോസ്, നിധി ആരുണ്‍, നിത്യ നരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സുരഭി ലക്ഷ്മി, മല്ലിക സുകുമാരന്‍, മേജര്‍ രവി, ലാല്‍ ജോസ്, ജൂഡ് ആന്റണി, സിദ്ധാര്‍ഥ് ശിവ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയ്ലര്‍ പങ്കുവച്ചുകൊണ്ട് പ്രേക്ഷകര്‍ക്കായി ബാലചന്ദ്രമേനോന്‍ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. സിനിമയെ സ്നേഹിച്ചു ആദ്യദിവസം തിയേറ്ററില്‍ എത്തുന്ന യുവത്വത്തെ കണക്കിലെടുത്തും താന്‍ സംവിധാനം ചെയ്ത ചിത്രമാണിതെന്നും സിനിമ കാലത്തിനു അനുസരിച്ചു മാറ്റങ്ങള്‍ക്കു വിധയമാകേണ്ട മാധ്യമം ആണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Leave a Comment