തിലകനെ പുറത്താക്കിയ സംഘടനയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട; ‘അമ്മ’യ്‌ക്കെതിരെ ടി. പത്മനാഭന്‍

നടിയെ ആക്രമിച്ച കേസില്‍ പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയ്‌ക്കെതിരെ എഴുത്തുകാരന്‍ ടി. പത്മനാഭന്‍ രംഗത്ത്. തിലകനെ പുറത്താക്കിയ സംഘടനയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു പത്മനാഭന്റെ പരാമര്‍ശം.

പണമുള്ളവരുടെ സ്വാധീനമാണ് അമ്മയെ നിയന്ത്രിക്കുന്നത്. മോഹന്‍ലാല്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള തീരുമാനം ദുഖകരം. നടിയെ ആക്രമിച്ചപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യുവനടന്മാര്‍ എവിടെയെന്നും പത്മനാഭന്‍ ചോദിച്ചു. ഇതോടെ, ദിലീപ് വിഷയത്തില്‍ അമ്മയെ വിമര്‍ശിച്ച് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. നേരത്തെ സംഭവത്തില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവച്ച് പുറത്ത് പോയിരുന്നു.

pathram desk 1:
Leave a Comment