ട്യൂഷനെത്തിയ പതിനാലുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി; വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി

യു.പി: ട്യൂഷനെത്തിയ 14കാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ ട്യൂഷനെത്തിയ കുട്ടിയെ മറ്റാരുമില്ലാത്ത സമയത്ത് അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭയന്ന പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒളിവിലായ അധ്യാപകനു വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

pathram desk 1:
Leave a Comment