വിദേശത്ത് എണ്ണക്കമ്പനിയില്‍ ജോലി!! വാട്‌സ് ആപ്പിലൂടെ ജോലി പരസ്യം കണ്ട് ഇന്റര്‍വ്യൂവിനെത്തിയ യുവാക്കള്‍ക്ക് കിട്ടയത് ‘എട്ടിന്റെ പണി’

വിദേശത്ത് എണ്ണക്കമ്പനിയിലേക്ക് പ്ലസ് ടൂ പാസായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് എത്തിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. വാട്സ്ആപ്പിലാണ് വിദേശത്തേയ്ക്കുള്ള ജോലി പരസ്യം എന്ന പേരില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

പരസ്യം കണ്ട് അറയ്ക്കപ്പുഴയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ എത്തിയ മൂന്നുറോളം യുവാക്കള്‍ക്കാണ് നിരാശരായി മടങ്ങിയത്. ക്രിയേറ്റീവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരിലാണു സമൂഹമാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും എത്തിയ യുവാക്കള്‍ക്ക് ഒടുവില്‍ വ്യാജ പരസ്യത്തില്‍ തലയിട്ട് നിരാശരായി മടങ്ങേണ്ടി വന്നു.

pathram desk 1:
Leave a Comment