സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ അറസ്റ്റില്‍; മയക്കു മരുന്ന് നല്‍കി പീഡനം

മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 17കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. പ്രതിയായ 20കാരന്‍ മുന്‍പ് റിയാലിറ്റി ഷോകലും മറ്റും പങ്കെടുത്തിരുന്നു. ഇതിലൂടെ പ്രശസ്തനായ യുവാവ് ഇന്ന് അറിയപ്പെടുന്ന കോറിയോഗ്രാഫറാണ്.

ഏറെ നാളത്തെ പരിചയത്തിനൊടുവില്‍ പ്രതി പെണ്‍കുട്ടിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്നെ കാണാനെത്തിയ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയില്‍ വഴിയരികില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പ്രതിയായ കോറിയോഗ്രാറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്

pathram desk 1:
Leave a Comment