പിടികൂടിയ പെരുമ്പാമ്പിനെ ഉപയോഗിച്ച് ‘ഫോട്ടോഷൂട്ട്’ നടത്തിയ വനപാലകന് ഒടുവിൽ എട്ടിന്റെ പണി കിട്ടി

പെരുമ്പാമ്പിനെ പിടികൂടി മറ്റുള്ളവരുടെ മുമ്പില്‍ ആളാകാന്‍ അതിനോടൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്ത വനപാലകന് എട്ടിന്റെ പണികിട്ടി. ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

ആടുകളെ കൊന്നു തിന്നുന്ന മലമ്പാമ്പുകളെ പടികൂടാന്‍ ഗ്രാമവാസികളാണ് ഫോറസ്റ്റ് റേഞ്ചറെയും രണ്ട് കൂട്ടാളികളെയും വിളിച്ചുവരുത്തിയത്. പിടികൂടിയ പാമ്പുകളെ പിടിച്ചയുടന്‍ ചാക്കിലാക്കി കാടില്‍ വിടാറാണ് പതിവ്. എന്നാല്‍ പിടികൂടിയ പെരുമ്പാമ്പിനെ തോളിലിട്ട് ക്യാമറയ്ക്ക് മുന്നില്‍ ആളാകാന്‍ ശ്രമിച്ച വനപാലകന്റെ കഴുത്തില്‍ പാമ്പ് പിടിമുറുക്കുകയായിരുന്നു.

ഇതോടെ ധൈര്യം ചോര്‍ന്ന വനപാലകന്‍ സെല്‍ഫിക്കാരെയും ജനങ്ങളെയും അവഗണിച്ച് ഓടാന്‍ തുടങ്ങി. അതോടെ ജനങ്ങള്‍ നിലവിളിച്ച് ഓടാന്‍ തുടങ്ങി. ഇതിനിടെ മറ്റൊരു വനം വകുപ്പുദ്യോഗസ്ഥന്‍ സഹായത്തിനായി ചെന്നതോടെയാണ് പാമ്പിന്റെ പിടിത്തം വിടാനായത്. ആള്‍ക്കൂട്ട ബഹളത്തിന്റെയും ഫ്ളാഷ് ലൈറ്റുകളിലും അസ്വസ്ഥയായതിനെ തുടര്‍ന്നാണ് പാമ്പ് കഴുത്തില്‍ പിടിമുറുക്കിയത്. പിടികൂടിയ പെരുമ്പാമ്പിന് 40 കിലോ ഭാരവും 18 അടിനീളവും ഉണ്ട്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

pathram desk 1:
Leave a Comment