വീണ്ടുമൊരു വീഴ്ചയ്ക്ക് വഴിതെളിക്കുന്നു…! ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണ ചുമതല ആരോപണ വിധേയനായ സി.ഐയ്ക്ക്

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിന്റെ അന്വേഷണചുമതല ആരോപണ വിധേയനായ സിഐയ്ക്ക്. മര്‍ദ്ദനം നടക്കുമ്പോള്‍ സിഐ മോഹന്‍ദാസ് സ്ഥലത്തുണ്ടായിരുന്നു. മര്‍ദ്ദിച്ചുവെന്ന് പരാതി പറഞ്ഞിട്ടും സിഐ നടപടിയെടുത്തില്ല. എംഎല്‍എയുടെ ദൃശ്യങ്ങളെടുത്ത ഫോണ്‍ സിഐ തട്ടിത്തെറിപ്പിക്കുകയും ചെയ്തെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സിഐയ്ക്ക് തന്നെ കേസിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

അഞ്ചലില്‍ ഒരു മരണവീട്ടില്‍ പോയി മടങ്ങിവരുമ്പാഴായിരുന്നു സംഭവം നടന്നത്. ഗണേഷിന്റെ കാറിന് പോകാനുള്ള സൈഡ് കൊടുത്തില്ലെന്നതായിരുന്നു അമ്മയുടെ മുന്നില്‍ വെച്ച് യുവാവിനെ അക്രമിക്കാന്‍ ഗണേഷിനെ പ്രേരിപ്പിച്ചത്. ഇതോടൊപ്പം അസഭ്യവര്‍ഷം നടത്തിയ ഗണേഷ് യുവാവിന്റെ ഒപ്പമുണ്ടായിരുന്ന അമ്മയെയും അസഭ്യം പറഞ്ഞെന്നാണ് യുവാവിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പൊലീസ് ഗണേഷ് കുമാറിനെതിരെ കേസെടുക്കുകയും ചെയ്തു. പരാതിക്കാരനായ അനന്തകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

pathram desk 1:
Leave a Comment