22 മരുന്നുകളുടെ വില കുറച്ചു; അധിക വില ഈടാക്കുന്നത് കൃത്യമായി നിരീക്ഷിക്കും

കൊച്ചി: ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. രാജ്യത്തെ ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി)യുടേതാണു നടപടി.

ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള കോട്രിമോക്‌സാസോള്‍, ഉദരരോഗങ്ങള്‍ക്കുള്ള ഒമിപ്രസോള്‍–ഡോംപെരിഡോന്‍ കോംബിനേഷന്‍, അണുബാധയ്ക്കുള്ള ക്ലോട്രിമാസോള്‍, ബെല്‍ക്ലോമെത്താസോണ്‍ ക്രീം, കൊളസ്‌ട്രോളിനുള്ള റോസുവാസ്റ്റാറ്റിന്‍, ഹൃദ്രോഗത്തിനുള്ള ക്ലോപിഡോഗ്രെല്‍ ടാബ്‌ലറ്റ്, എച്ച്‌ഐവി ചികില്‍സയ്ക്കുള്ള െ്രെടഗ്ലിസറൈഡ്‌സ് ഉള്‍പ്പെടെയുള്ളവ പട്ടികയിലുണ്ട്. മഴക്കാലരോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഒആര്‍എസിനും (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്) വില കുറച്ചിട്ടുണ്ട്. അമിത വില തടയുന്നതിന്റെ ഭാഗമായി, പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വിലയിലും എന്‍പിപിഎയുടെ കൃത്യമായ നിരീക്ഷണമുണ്ട്.

pathram:
Leave a Comment