ആദ്യത്തെ മലയാള ചിത്രം സൗദി തീയേറ്ററില്‍ റിലീസ് ചെയ്യുന്നു; ചെറിയ പെരുന്നാളിന് പ്രദര്‍ശനത്തിനെത്തുന്നത്….

സൗദിയിലെ മലയാളികള്‍ ആവേശത്തിലാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഒരു വിദേശ രാജ്യങ്ങളിലൊന്നായ സൗദിയിലെ മാറ്റങ്ങള്‍ അവര്‍ ആഘോഷിക്കുകയാണ്. ഈ ചെറിയ പെരുന്നാളിന് സൗദിയിലെ മലയാളി സിനിമ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആദ്യമായി മലയാള ചിത്രം സൗദിയല്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ സിനിമ തിയേറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം ബ്ലാക്ക് പാന്തര്‍ ആയിരുന്നു. സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തിന്റ കാലയാണ് സൗദിയില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം. റിയാദിലെ വോക്‌സ് സിനിമാസില്‍ കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം റിലീസായി നിമിഷങ്ങള്‍ക്കകം തന്നെ ശനിയാഴ്ച വരെയുള്ള ചിത്രത്തിന്റെ പ്രദര്‍ശനം ഹൗസ്ഫുള്ളായിരിക്കുകയാണ്. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഒണ്‍ലൈനില്‍ പോലും ലഭ്യമല്ല.

ഇപ്പോള്‍ സൗദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന മലയാള ചിത്രം ബിടെക് ആണ്. കേരളത്തില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ അസിഫ് അലി -അപര്‍ണ്ണ ബാല മുരളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ബിടെക്. ചിത്രം റിയാദില്‍ പ്രദര്‍ശനത്തിനെത്തും. ജൂണ്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ പ്രദര്‍ശനം മലയാളി സിനിമ പ്രേമികള്‍ക്കിടയില്‍ അവേശം സൃഷ്ടിച്ചിട്ടുണ്ട്.

pathram:
Leave a Comment