അടാർ ലൗവിനു ശേഷം ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’ ആകാനൊരുങ്ങി ബാബു ആന്റണി!!! താരത്തിന്റെ മടങ്ങി വരവ് അറിയിച്ച് സംവിധായകന്‍

തൊണ്ണൂറുകളില്‍ തീയേറ്ററുകളില്‍ ആക്ഷന്‍ വിസ്മയം തീര്‍ത്ത താരമാണ് ബാബു ആന്റണി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ വില്ലനായി അഭിനയിച്ച താരം വീണ്ടും ആക്ഷന്‍ ത്രില്ലറുമായി തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്. ഒരു അടാര്‍ ലൗവിന് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ മടങ്ങി വരവ്. ഒമര്‍ ലുലു തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. നേരത്തെ മമ്മൂട്ടി ഈ ചിത്രത്തിലേക്കു വരുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ഒമര്‍ ഇത് നിഷേധിച്ചിരുന്നു.

ഒമര്‍ ലുലുവിന്റെ മാസ് സിനിമയയായിരിക്കും പവര്‍ സ്റ്റാര്‍. തൃശൂരിലെ ഗുണ്ടാ സംഘത്തലവന്റെ കഥപറയുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍ എന്നാണു വിവരം ചിത്രത്തെക്കുറിച്ച് ഒമര്‍ പറയുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളില്‍ നായകനായ് മാറി, മലയാളികള്‍ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി.

ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ ആക്ഷന്‍ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഞാന്‍. ഇപ്പോള്‍ സംവിധായകന്‍ ആയപ്പോള്‍ ബാബു ആന്റണിയെ വച്ച് ഒരു മാസ്സ് ആക്ഷന്‍ പടം ചെയ്യുക എന്ന ആഗ്രഹം അങ്ങനെ സംഭവിക്കാന്‍ പോവുകയാണ്. പടം നിര്‍മിക്കുന്നത് മാസ്റ്റര്‍പീസിന്റെ പ്രൊഡ്യൂസറായ സി.എച്ച് മുഹമ്മദാണ്. സാറ്റലൈറ്റ് വാല്യു പോലും നോക്കാതെ ഈ ചിത്രം വലിയ കാന്‍വാസില്‍ നിര്‍മിക്കാന്‍ മുന്നോട്ട് വന്ന അദ്ദേഹം തരുന്ന കരുത്ത് ചെറുതല്ല. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ കൊണ്ട് തീര്‍ക്കുന്ന മെഗാമാസ്സ് ചിത്രമായിരിക്കും ‘പവര്‍ സ്റ്റാര്‍” 2019ല്‍ ഷൂട്ട് ആരംഭിക്കും.

pathram desk 1:
Related Post
Leave a Comment