കുട്ടനാട്ടുകാരനായി മമ്മൂട്ടി,പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലണ്ടന്‍ ഷെഡ്യൂളില്‍ വിനീത് ശ്രീനിവാസന്‍ അതിഥി താരമായി എത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പിക ഗ്രാമത്തിലെ ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്.

മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി.മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

pathram desk 2:
Related Post
Leave a Comment