സൗദി ലോകകപ്പ് ടീമംഗങ്ങളെ പ്രഖ്യാപിച്ചത് മലയാളത്തില്‍,സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

സൗദി അറേബ്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പരസ്യ വീഡിയോ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല വീഡിയോയില്‍ ഒരു തരത്തെ പ്രഖ്യാപിച്ചത് മലയാളത്തിലാണ്. വീഡിയോ ചര്‍ച്ചയായതോടെ പലരും ഇത് ഫെയ്ക്ക് ആണെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫെയ്ക്കല്ല സംഭവം സത്യം തന്നെ.

‘ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ’ എന്നാണ് മലയാളത്തിലുള്ള പ്രഖ്യാപനം. ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തിറങ്ങിയത്.

സൗദി അറേബ്യയുടെ സംസ്‌കാരവും ഫുട്ബാള്‍ ആവേശവും ചൂണ്ടിക്കാണിക്കുന്നതാണ് വീഡിയോ. സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി, മിനിസ്ട്രി ഓഫ് മീഡിയ, സന്റര്‍ ഫോര്‍ ഗവണ്‍മന്റ് കമ്യൂണിക്കേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment