‘കാല’ കര്‍ണ്ണാടകയില്‍ എത്തും, രജനീകാന്ത് സിനിമയക്ക് സുരക്ഷയൊരുക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളുരു: കര്‍ണ്ണാടക സംസ്ഥാനത്ത് ”കാല’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ മതിയായ സുരക്ഷയൊരുക്കും. ഇതിന് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. രജനീകാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.കോടതി വിധി നടപ്പിലാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. സമാനമായ കേസില്‍ നാല് സംസ്ഥാനങ്ങളില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന്റെ വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.

ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറുളള തിയേറ്ററുകളുടെ പട്ടിക തയ്യാറാക്കാനും കോടതി നിര്‍ദ്ദേശിച്ചു. കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റിസ് ജി. നരേന്ദറാണ് കേസില്‍ വാദം കേട്ടത്. കാവേരി നദീജല തര്‍ക്കത്തിലെ രജനീകാന്തിന്റെ പ്രസ്താവനയാണ് പ്രകോപനം സൃഷ്ടിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കര്‍ണ്ണാടകത്തില്‍ ആര് അധികാരത്തില്‍ വന്നാലും കാവേരി നദിയിലെ ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്നായിരുന്നു വിധി.

ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കര്‍ണാടകയില്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ്.

pathram desk 2:
Leave a Comment