മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു; ‘തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാന്‍’ യുവാക്കളെ ആവശ്യമുണ്ട്…!

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണ്… ക്ലീഷേ ആഖ്യാന ശൈലിയും വെറുപ്പിക്കുന്ന കഥാപാത്ര ചിത്രീകരണവും മലയാളിയുടെ ആസ്വാദന ബോധത്തില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്നു. ശക്തമായ തിരക്കഥയും കരുത്തുറ്റ കഥാപാത്ര സൃഷ്ടിയുമാണ് ഇന്നത്തെ സിനിമകളുടെ വിജയമുദ്ര.

മലയാളി എന്നും പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരാണ്. നല്ലതിനെ നെഞ്ചോട് ചേര്‍ക്കുക, അത് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നത് മലയാളിയുടെ രീതിയാണ്. കഥകളും തിരക്കഥയും നോക്കാതെ ഏതെങ്കിലും ഒരു നടന്റെ പുറകേ പോയി പ്രൊജക്റ്റ് ഉണ്ടാക്കി സിനിമ നിര്‍മിക്കുന്ന പ്രൊഡ്യൂസര്‍മാര്‍ ഇപ്പോള്‍ കുറവാണ്. പകരം കഥയ്ക്കും തിരക്കഥയ്ക്കും അനുസൃതമായ കഥാപാത്രങ്ങളെ കണ്ടെത്തി സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ തയാറായി തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ പുതുമുഖങ്ങളെ അണിനിരത്തിയുള്ള നിരവധി സിനിമകള്‍ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സിനിമാ അഭിനയം ആഗ്രഹിക്കുന്ന യുവതീയുവക്കാള്‍ക്കായി ഇതാ ഒരു കാസ്റ്റിങ് കോള്‍ കൂടി എത്തിയിരിക്കുന്നു. നമസ്‌തേ എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിക്കുന്ന പുതിയ സിനിമയിലേക്കാണ് അഭിനേതാക്കളെ ക്ഷണിക്കുന്നത്…
നായകന്‍/ സുഹൃത്തുക്കള്‍ ( 23 മുതല്‍ 30 വയസുവരെ), നായിക (18-25 വയസ്), മറ്റുകഥാപാത്രങ്ങള്‍ക്ക് പ്രായ പരിധിയില്ല. താല്‍പ്പര്യമുള്ളവര്‍ 9745616860 എന്ന നമ്പറിലേക്ക് ഫോട്ടോസ് വാട്ട്‌സ്ആപ്പ്, ഇമെയില്‍- casting@medianamaste.com ചെയ്യേണ്ടതാണ്.

pathram:
Leave a Comment