രക്ഷപ്പെടാന്‍ ശ്രമിച്ച കെവിനെ പ്രതികള്‍ ഓടിച്ച് പുഴയില്‍ വീഴ്ത്തി കൊന്നു, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാന കൊലയ്ക്ക് വിധേയനായ കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തി കൊന്നതാണെന്ന് റിപ്പോര്‍ട്ട്. കാര്‍ നിര്‍ത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കെവിനെ പ്രതികള്‍ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളുടെ താഴെ തട്ടില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. കെവിന്റെ അച്ഛന്റെ പരാതി ലഭിച്ചിട്ടും, നീനു നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറഞ്ഞിട്ടും പൊലീസ് പരിഗണിച്ചില്ല എന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

അതേസമയം പ്രതികളുടെ കസ്റ്റഡി ഉത്തരവില്‍ പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിച്ചെന്ന് കോടതി ചൂണ്ടികാണിച്ചു. ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്നുവെന്നും കോടതി പറഞ്ഞു. കേസ് സാധരണ ജനത്തിന്റെ സുരക്ഷയെ പിടിച്ചുകുലുക്കുന്നതാണെന്നും കോടതി പരാമര്‍ശത്തിലുണ്ട്.

pathram desk 2:
Related Post
Leave a Comment