നീന്തുമ്പോള്‍ പിന്നെ എന്ത് വസ്ത്രമാണ് ധരിക്കേണ്ടത്… എനിക്ക് പറഞ്ഞു തരൂ… ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മല്ലിക

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് അത്ര പുതുമയുള്ള കാരണമൊന്നുമല്ല. ബോളിവുഡ് നടി മല്ലിക അറോറ ഖാനാണ് സൈബര്‍ സദാചാര വാദികളുടെ പുതിയ ഇര. ആദ്യമായിട്ടല്ല മല്ലിക ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്.

നീന്തല്‍ വസ്ത്രത്തിലുള്ള ഒരു പഴയ ചിത്രമാണ് ഫ്രൈഡേ ഫ്‌ലാഷ് ബാക്ക് എന്ന ക്യാപ്ഷനുമായി നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കുട്ടികളെ നോക്കി വീട്ടിലിരിക്കാതെ ബിക്കിനിയുമുടുത്ത് ചുറ്റി നടക്കുകയാണ് എന്നൊക്കെയാണ് കുറ്റപ്പെടുത്തലുകള്‍. തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി നടി തന്നെ മുന്നോട്ട് വന്നിട്ടുണ്ട്.

”കഴിഞ്ഞ വര്‍ഷം മാലിദ്വീപിലേക്ക് പോയപ്പോള്‍ എടുത്ത ഒരു പഴയ ചിത്രമാണിത്. ഞാന്‍ എന്ത് ധരിക്കണം ധരിക്കരുത് എന്ന ഒരു കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരോട് ഒരു ചോദ്യം. നിങ്ങളുടെ കാഴ്ചപ്പാടില്‍ നീന്താന്‍ ഇറങ്ങുമ്പോള്‍ ധരിക്കേണ്ട വസ്ത്രമേതാണ്? എന്റെ അറിവില്‍ ലോകത്തില്‍ എല്ലായിടത്തും ഇത്തരത്തില്‍ ഉള്ള നീന്തല്‍ വസ്ത്രങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതല്ലാതെ വേറെ എന്തെങ്കിലും നീന്തുമ്പോള്‍ ധരിക്കാമെങ്കില്‍ ദയവായി എനിക്ക് പറഞ്ഞു തരൂ… എന്നെ ബോദ്ധ്യപ്പെടുത്തൂ..!” എന്നായിരിന്നു മല്ലികയുടെ മറുപടി.

pathram desk 1:
Related Post
Leave a Comment