നിപ്പ വൈറസ്: ചികിത്സയിലിരുന്ന കോഴിക്കോട് പാലാഴി സ്വദേശി മരിച്ചു; ഇതോടെ മരണസംഖ്യ 14 ആയി..

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ആശങ്കയിലാക്കിയ നിപ്പാ വൈറസ് രോഗ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. നിപ്പ വൈറസ് സ്ഥിരീകരിച്ച പാലാഴി സ്വദേശി എബിനാണ് (26) ഇന്ന് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.

മരിച്ചവരില്‍ 11 പേര്‍ കോഴിക്കോട്ടും 3 പേര്‍ മലപ്പുറത്തുമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ രണ്ട് പേര്‍ക്ക് നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്താകെ 13 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.

നിപ്പാ ബാധിച്ച് രണ്ട് പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. അതേസമയം നിപ്പാ വൈറസ് ബാധയില്‍ 175 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുള്ളത്. അതേസമയം സംഭവത്തില്‍ ആരും ഭയപ്പെടേണ്ടെന്നും എല്ലാ ആശുപത്രികളും 24 മണിക്കൂറും ചികിത്സകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

pathram desk 1:
Leave a Comment