നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി; സ്വകാര്യ അഭിഭാഷന്‍ വേണമെന്ന നടിയുടെ ആവശ്യവും കോടതി അംഗീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് സഹായമായി സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയില്‍ അടുത്ത മാസം 18ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫും നല്‍കിയ ഹര്‍ജിയിലും വിധി പറയും.

നടിയെ ആക്രമിച്ചുപകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട 16 രേഖകളും ഫൊറന്‍സിക് പരിശോധനാ ദൃശ്യങ്ങളും ദിലീപിന് പൊലീസ് കൈമാറി.

അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് കോടതി അനുമതി നല്‍കി. കോടതിയുടെ സാന്നിദ്ധ്യത്തില്‍ അഭിഭാഷകനൊപ്പം പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാം.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment