ഇത്രയ്ക്ക് റിയലാകണോ? ഒറിജിനാലിറ്റിക്ക് വേണ്ടി പ്രഭാസ് തകര്‍ത്തത് 37 കാറുകളും 5 ട്രക്കുകളും

കൊച്ചി: പുതിയ ചിത്രമായ ‘സാഹോ’യിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അബുദാബിയില്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ 37 കാറുകളും 5 ട്രക്കുകളും ‘ക്രാഷ്’ ചെയ്തു എന്ന് ‘ബാഹുബലി’ താരം ‘പ്രഭാസ്’. അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സിനെ സമീപിച്ചു. അദ്ദേഹം അബുദാബിയില്‍ വന്നു ലൊക്കേഷന്‍ കണ്ടു. എല്ലാം ലൈവ് ആയി ചെയ്യണം എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. അത് കൊണ്ട് ‘സാഹോ’യില്‍ നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നതിന്റെ 90 ശതമാനം ആക്ഷനും റിയല്‍ ആയിത്തന്നെ ചെയ്തതാണ്. ശരിക്കുള്ള കാറുകള്‍ കൊണ്ട് വരണം, അവയെ പറത്തണം എന്നൊക്കെ കേന്നിയുടെ ഐഡിയയായിരുന്നു. 27 കാറുകളും 5 ട്രക്കുകളും ഞങ്ങള്‍ ‘ക്രാഷ്’ ചെയ്തു. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന് പകരം ഇങ്ങനെ ചെയ്താല്‍ നന്നാകും എന്ന് തോന്നി. സാധാരണ ഇതരന്‍ രംഗങ്ങളില്‍ 70 ശതമാനം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും 30 ശതമാനം ശരിക്കുള്ള ആക്ഷനും ആയിരിക്കും. പക്ഷേ ഇവിടെ അബുദാബിയില്‍ ഞങ്ങള്‍ എല്ലാം റിയല്‍ ആയി ചെയ്യാന്‍ തീരുമാനിച്ചു. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചിലത് ഈ സിനിമയില്‍ കാണാന്‍ കഴിയും.”, ഗള്‍ഫ് മാധ്യമപ്രവര്‍ത്തകരോട് പ്രഭാസ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൃമയവമ ൊലലെേ വേല ജൃലൈ

എന്നാല്‍ തങ്ങള്‍ ‘ക്രഷ്’ ചെയ്തത് 37 കാറുകളാണ് എന്നും പ്രഭാസ് പറഞ്ഞത് പോലെ 27 എണ്ണം അല്ല എന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് പിന്നീട് തിരുത്തിപ്പറഞ്ഞു. ചിത്രീകരണത്തിന് അബുദാബി നഗരം നല്‍കിയ സഹകരണത്തിനും അവര്‍ നന്ദി അറിയിച്ചു.പ്രഭാസ്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമാണ് ‘സാഹോ’. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷറഫ് എന്നിവരും വേഷമിടുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് സുജീത് റെഡ്ഡിയാണ്. നിര്‍മ്മാണം യു വി ക്രിയേഷന്‍സ്.

pathram desk 2:
Leave a Comment