ബച്ചന്റെ കൈ പിടിച്ച് മകള്‍ അഭിനയരംഗത്തേക്ക്

കൊച്ചി:ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുത പ്രതിഭ അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും മൂത്ത മകള്‍ ശ്വേത നവേലി നന്ദാ അഭിനയ രംഗത്തേയ്ക്ക്. എഴുത്തിന്റെ ലോകത്ത് നിറഞ്ഞു നിന്ന ശ്വേത അച്ഛന്റെ വിരല്‍ പിടിച്ചാണ് അഭിനയത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്.

കല്യാണ്‍ സില്‍ക്ക്‌സിന്റെ പരസ്യത്തിലാണ് ബച്ചനോടൊപ്പം ശ്വേതയും എത്തുന്നത്.കൂടാതെ മലയാളികളുടെ പ്രിയ താരം മഞ്ജവാര്യരും ഇവര്‍ക്കൊപ്പമുണ്ട്. മകളെ കുറിച്ച് ബിഗ്ബി പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ വീട്ടില്‍ നാല് അഭിനേതാക്കളുണ്ട്. പക്ഷെ യഥാര്‍ഥ കലാകാരി ആരാണെന്ന് ചോദിച്ചാല്‍ അത് ശ്വേത തന്നെയായിരിക്കും. ശ്വേത നന്നായി മിമിക്രി കാണിക്കും കൂടാതെ കുടുംബവുമായി യാത്ര പോകുമ്പോള്‍ അവള്‍ ഒരോര്‍ത്തരെ അനുകരിക്കാറുണ്ട്. എങ്കിലും അഭിനയിക്കണമെന്ന് അവള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ബിഗ്ബി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment