മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണ കഥാപാത്രത്തില്‍ പോസ്റ്റർ വൈറൽ

മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണകഥാപാത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തില്‍ മമ്മൂക്ക 35 മിനിറ്റോളം സ്‌ത്രൈണവ വേഷം ധരിച്ചു പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. മാമാങ്കത്തില്‍ പൊരുതി മരിക്കാന്‍ ചാവേര്‍ യോദ്ധാക്കളുടെ കഥായാണ് ചിത്രം പറയുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കലാണ് ഇത് നടത്തപ്പെടുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ അസിസ്റ്റന്റ് ആയിരുന്ന സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥ. വ്യവസായിയായ വേണു കുന്നപ്പിളിയാണ് നിര്‍മാണം. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ ജിം ഗണേഷാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്.

സംഘട്ടത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായ കെച്ചയാണ് ചിത്രത്തിന് ഫൈറ്റ് ഒരുക്കുന്നത്. വിശ്വരൂപം, ബില്ല 2 ,ആരംഭം,തുപ്പാക്കി എന്നി ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ ആളാണ് കെച്ച. കെച്ച കൂടി ചേരുന്നതോടെ ചിത്രത്തിന്റെ വലിപ്പം വര്‍ധിക്കുകയാണ്.

പ്രശസ്ത തമിഴ് നടന്‍ വിഷ്ണുവര്‍ദ്ധന്റെ ഭാര്യ അനു വിഷ്ണുവര്‍ദ്ധനാണ് ചിത്രത്തിന്റെ വേഷവിധാനം കൈകാര്യം ചെയ്യുന്നത്.നീരജ് മാധവ് ,ക്യൂന്‍ ഫെയിം ദ്രുവന്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകും.

pathram desk 1:
Related Post
Leave a Comment