ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥി ആയത് ക്യാമറക്ക് മുന്നില്‍ പറയാന്‍ സാധിക്കില്ല എന്ന പരാമര്‍ശം, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സനെതിരെ കേസ്

ആലപ്പുഴ: എം.എം ഹസ്സനെതിരെ വനിത കമ്മീഷന്‍ കേസ്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എയെ പരസ്യമായി അപമാനിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ചെങ്ങനൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ വെച്ചാണ് കേസിന് ആസ്പദമായ പ്രസ്താവന എം.എം. ഹസ്സന്‍ നടത്തിയത്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എ 1991 ഇലക്ഷനില്‍ വിജയകുമാറിനെ പിന്തള്ളി സ്ഥാനാര്‍ത്ഥി ആയത് കുറുക്ക് വഴിയിലൂടെയാണെന്നും, അത് ക്യാമറക്ക് മുന്നില്‍ പറയാന്‍ സാധിക്കില്ല എന്നുമായിരുന്നു എം.എം ഹസ്സന്റെ പ്രസ്താവന.

ഹസ്സന്റെ പ്രസ്താവനക്കെതിരെ സി.പി.എം അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ രൂപം കൊണ്ടിരുന്നു, ആ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.

pathram desk 2:
Related Post
Leave a Comment