നിപാ വൈറസ്: വിദഗ്ധ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് തിരിച്ചു; ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മന്ത്രി ശൈലജയും പേരാമ്പ്രയിലേക്ക്

കോഴിക്കോട്: ആപൂര്‍വ വൈറല്‍ പനി, നിപാ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര വിദഗ്ദ്ധ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്രസംഘം നാളെ പേരാമ്പ്രയിലെത്തും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി ആരോഗ്യമന്ത്രി കെകെ ശൈലജയും കോഴിക്കോട്ടേക്ക് തിരിച്ച്ിട്ടുണ്ട്. കേന്ദ്ര സംഘത്തോടൊപ്പം ആരോഗ്യമന്ത്രിയും സ്ഥിതി ഗതികള്‍ വിലയിരുത്തും.

ആറു പേരാണ് ഇതുവരെ പനി ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മരിച്ചത്. പനി മലപ്പുറത്തേക്കും വ്യാപിച്ചതായി സംശയമുണ്ട്. മലപ്പുറം ജില്ലയിലെ നാലു പേരുടെ മരണം നിപ്പാ വൈറസ് മൂലമുള്ള ഗുരുതര മസ്തിഷ്‌ക ജ്വരം മൂലമെന്ന സംശയവും ബലപ്പെടുന്നുണ്ട്.

മലപ്പുറം സ്വദേശിയായ 21വയസുകാരന്‍, മൂന്നിയൂരിലെ 32വയസുകാരന്‍, ചട്ടിപ്പറമ്പിലെ 11 വയസുകാരന്‍ എന്നിവരുടെ മരണങ്ങളാണ് നിപ്പാ വൈറസ് മൂലമാണെന്ന സംശയമുയര്‍ന്നത്. പരിശോധനയ്ക്കായി ഇവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചു. കോഴിക്കോട് നഗരസഭ പരിധിയിലും രോഗലക്ഷണങ്ങളുമായി ഒരാള്‍ ചികിത്സ തേടിയിട്ടുണ്ട്.

pathram:
Leave a Comment