കാലില്‍ പൊട്ടലുണ്ടായിട്ടും അതു വക വെയ്ക്കാതെയാണ് ദുല്‍ഖര്‍ ഡാന്‍സ് കളിച്ചത്!!! അതാണ് ഹൈലൈറ്റ്‌

മലയാള സിനിമാ പ്രേമികളുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച കലാവിരുന്നായിരിന്നു അമ്മ മഴിവില്‍ ഷോ. മുതിര്‍ന്ന താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ തങ്ങളുടെ കലാപ്രകടനങ്ങളുമായി വേദിയില്‍ എത്തിയിരിന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ഷോ പ്രേക്ഷകര്‍ കണ്ടിരുന്നത്.

ഇത്തവണ ഷോയില്‍ തിളങ്ങിയത് യുവനടനും മലയാളികളുടെ കുഞ്ഞിക്കയുമായ ദുല്‍ഖര്‍ സല്‍മാനാണ്. ഡാന്‍സ് കളിച്ചും സ്‌കിറ്റുകളില്‍ അഭിനയിച്ചുമാണ് ദുല്‍ഖര്‍ പരിപാടിയില്‍ കൈയടി നേടിയത്. പരിപാടിക്കിടെ റിഹേഴ്സല്‍ ക്യാമ്പില്‍ നടന്ന മറക്കാനാവാത്ത സംഭവമെതേന്ന് ആസിഫ് അലിയോട് അവതാരക ചോദിച്ചപ്പോള്‍ ദുല്‍ഖറിനെക്കുറിച്ചായിരുന്നു നടന്‍ പറഞ്ഞിരുന്നത്.

കാലില്‍ പൊട്ടലുണ്ടായിട്ടും അതു വക വെയ്ക്കാതെയാണ് ദുല്‍ഖര്‍ ഡാന്‍സ് കളിച്ചതെന്നാണ് ആസിഫ് പറഞ്ഞത്. ദുല്‍ഖര്‍ മൂന്ന് നാല് പാട്ടുകള്‍ക്ക് ഡാന്‍സ് പ്ലാന്‍ ചെയ്തിതിരുന്നെങ്കിലും അവസാന റൗണ്ടില്‍ അവന് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ ആ കാല് വെച്ച് അവന്‍ ഡാന്‍സ് ചെയ്തെന്നും അതാണ് ഹൈലൈറ്റെന്നുമാണ് ആസിഫ് പറഞ്ഞത്.

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അമ്മ മഴവില്‍ ഷോ നടന്നിരുന്നത്. ബിഗ് സ്‌ക്രീനില്‍ കാണാത്ത അത്ഭുതകരമായ പ്രകടനമായിരുന്നു താരങ്ങളെല്ലാം തന്നെ ഷോയില്‍ പുറത്തെടുത്തിരുന്നത്. മലയാളസിനിമയിലെ ദുരിതമനുഭവിക്കുന്ന പഴയകാല താരങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അമ്മ സംഘടന പരിപാടി നടത്തിയിരുന്നത്. താരങ്ങളുടെ നിറസാന്നിദ്ധ്യത്തില്‍ പരിപാടി ആഘോഷപൂര്‍വ്വം നടത്താന്‍ സംഘടനയ്ക്ക് സാധിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment