നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, പാലക്കാടന്‍ ബ്രാഹ്മണ പെണ്‍കുട്ടിയായി … !!

കൊച്ചി:ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര പാലക്കാടന്‍ ബ്രാഹ്മണ പെണ്‍കുട്ടിയുടെ വേഷം അവതരിപ്പിക്കും. തമിഴും മലയാളവും ഒരുപോലെ സംസാരിക്കുന്ന ശോഭ എന്ന കഥാപാത്രമായാണ് നയന്‍സ് എത്തുക. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങും. സമ്പന്ന കുടുംബാംഗമായ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ദിനേശന്റെയും ശോഭയുടെയും പ്രണയവും നാടകീയമായ ജീവിത മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ധ്യാന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ശ്രീനിവാസന്‍, ഉര്‍വശി, അജുവര്‍ഗീസ്, ധന്യാ ബാലകൃഷ്ണന്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ക്കൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാന്‍. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ്: വിവേക് ഹര്‍ഷ, കലാസംവിധാനം: അജയ് മങ്ങാട്. ചെന്നൈ, ബംഗളുരു, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment