ലാലേട്ടന്റ ഈ അടിപൊളി ചിത്രം എടുത്ത ആള്‍ ഈ ഫോട്ടോയില്‍ തന്നെയുണ്ട് !! ആരാണെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

കൊച്ചി:മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രത്തിന്റെ ഷുട്ടിങ് ലണ്ടനില്‍ വെച്ച് ആരംഭിച്ചു.ബിലാത്തിക്കഥ എന്ന ചിത്രം അവസാന നിമിഷം മാറ്റിവെച്ച് മറ്റൊരു ചിത്രമാണ് രഞ്ജിത് ഒരുക്കുന്നത് എന്നാണ് അറിയുന്നത്.അനു സിത്താര, ജ്യുവല്‍ മേരി,കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സിന്റെയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ ലണ്ടനില്‍ വെച്ച് എടുത്ത ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയികൊണ്ടിരിക്കുകയാണ്.ലണ്ടനില്‍ നിന്നുമെടുത്ത മോഹന്‍ലാലിന്റെ ചിത്രത്തില്‍ അതെടുത്തായാളും പതിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഈ ചിത്രം ആരെടുത്തതാണെന്നു പറയാമോ ?ആ വ്യക്തി ആരാണെന്ന് അറിയാന്‍ ഇപ്പോളും ആളുകള്‍ കാത്തിരിക്കുന്നു .അയാള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ടോ ??

pathram desk 2:
Related Post
Leave a Comment