കോണ്‍ഗ്രസ്- ജെ.ഡി.എസും എം.എല്‍.എമാരെ ബംഗലരൂവില്‍ നിന്ന് മാറ്റാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തു

ബംഗലൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ നിന്ന് എം.എല്‍.എമാരേ കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചന. ഇതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇരുപാര്‍ട്ടികളും സജ്ജമാക്കി.
എം.എല്‍.എമാരെ രാത്രിയോടെ കേരളത്തിലെത്തിച്ചേക്കുമെന്നാണ് സൂചന. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

നേരത്തേ എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിനുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരികെ വിളിച്ചിരുന്നു. അതിനിടെ കര്‍ണാടകയില്‍ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലം മാറ്റം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി.ബംഗലുരു അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അമര്‍ കുമാര്‍ പാണ്ഡെയെ ബെംഗളുരു ഇന്റലിജന്‍സിലേക്കാണു മാറ്റിയത്. കെ.എസ്.ആര്‍.പി ഡി.ഐ.ജി സന്ദീപ് പാട്ടീലിനും ഇന്റലിജന്‍സിലേക്കാണു മാറ്റം. ബിദാര്‍ ജില്ല എസ്.പി ഡി. ദേവരാജയെ ബംഗലുരു സെന്‍ട്രല്‍ ഡിവിഷന്‍ ഡി.സി.പിയായും എസ്. ഗിരീഷിനെ ബംഗലുരു നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡി.സി.പിയായും നിയമിച്ചു.

അതേസമയം ഗോവ, മേഘാലയ, മണിപ്പൂര്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment