കൊല്ലത്ത്‌ പതിനാറുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; മാതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍, പിതാവ് ഒളിവില്‍

കൊല്ലം: പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മാതാവും അടുത്ത ബന്ധുമുടക്കം മൂന്നുപേര്‍ അറസ്റ്റില്‍. മാതാവിന്റെ അറിവോടെ പിതാവും പിതാവിന്റെ അടുത്ത ബന്ധുവും സുഹൃത്തും ചേര്‍ന്ന് ദീര്‍ഘനാളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണ്. സംഭവത്തില്‍ കുളത്തുപ്പുഴ പൊലീസിനു ലഭിച്ച പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പീഡനം മാതാപിതാക്കളുടെ അറിവോടെയെന്നാണ് പൊലീസ് പറയുന്നത്.

അഞ്ചുപേര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. മാതാവ് ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിലായി. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. തിരുവനന്തപുരം സ്വദേശിനിയായ കൗമാരപ്രായക്കാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്. കുട്ടിയെ തെന്മല പുളിയറയില്‍ പൊലീസ് കണ്ടെത്തിയത്.

pathram desk 1:
Related Post
Leave a Comment