രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന്‍ 23കാരിയെ വിവാഹം കഴിച്ചു!!! വിവാഹം വിവാദമായതോടെ വരനും വധുവും അടുത്ത ബന്ധുക്കളും ഒളിവില്‍

കുര്‍നൂല്‍: രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന്‍ ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോകള്‍ പ്രചരിച്ചതോടെ വിവാഹം വിവാദക്കുരുക്കില്‍. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലായിരുന്നു വിചിത്രസംഭവം അരങ്ങേറിയത്.

വിവാഹത്തിന്റെ ഫോട്ടോകള്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് വിനയായത്. ഇതോടെ വരനും വധുവും ഉള്‍പ്പെടെ അടുത്ത ബന്ധുക്കളും ഒളിവിലാണ്. രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളും ഉള്‍പ്പെുന്നതാണ് വരന്റെ കുടുംബം. 13 വയസുകാരനായ മൂത്ത ആണ്‍കുട്ടിയെക്കൊണ്ട് രോഗിയായ അമ്മ കുടുംബം നോക്കിനടത്താന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ വേണമെന്ന ആഗ്രഹത്തില്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ് മദ്യപാനികൂടി ആയതോടെ തന്റെ മരണശേഷം കുടുംബം നോക്കി നടത്താന്‍ ഒരാള്‍ വേണമെന്ന തോന്നലാണ് മകനെകൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ ഗ്രാമത്തില്‍ നിന്നാണ് വധു. ഏപ്രില്‍ 23 നു ആരംഭിച്ച വിവാഹകര്‍മ്മങ്ങള്‍ ഏപ്രില്‍ 27 നു പുലര്‍ച്ചെയാണ് അവസാനിച്ചത്.

സംഭവം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുകൂട്ടരും ഒളിവിലാണ്. രണ്ടുദിവസത്തിനകം വരനെയും വധുവിനെയും അധികൃതരുടെ മുമ്പില്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി

pathram desk 1:
Related Post
Leave a Comment